Deva Vidya Gurukulam

Premnath Gurukkal and Hungarian students

ദേവ വിദ്യ സിദ്ധ ഗുരുകുലം

ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കലവറയായ ഭാരതത്തിൽ ഉടലെടുത്ത അത്യുന്നത കലയാണ് സിദ്ധവൈദ്യവും മർമ്മവിദ്യയും. അനുഭവപ്രമാണങ്ങളിലൂടെയും തുറവുനൂലുകളിലൂടെയും ശിഷ്യ പ്രശിഷ്യ പരമ്പരകളിലൂടെ മാത്രം പകർന്നു നൽകുന്ന വിജ്ഞാനത്തിന്റെ ഒരു മഹാസാഗരമാണിത്. ഗുരുകുല സംബ്രദായപ്രകാരം മർമ്മവിദ്യയും ആയോധനകലയും പഠിക്കുവാൻ ഒരു സുവർണ്ണാവസരം ഒരുക്കുകയാണ് ദേവ വിദ്യ സിദ്ധ ഗുരുകുലം. ഒപ്പം ജൈവ കൃഷിയുടെയും പ്രകൃതിദത്തമായ അതിജീവനത്തിന്റെയും മാഹാത്മ്യം സമൂഹത്തിന് തുറന്നു കാട്ടുക എന്ന മഹത്ത്വരമായ ലക്ഷ്യത്തിനു ഭാഗമാകുവാനും കഴിയുന്നു. 

ഉറവിടവും പ്രായോഗികതയും : നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ ദേശത്ത് നാരായണൻ വൈദ്യരുടെ സ്മരണാർദ്ധം അദ്ദേഹത്തിന്റെ പൗത്രനും നൂറ്റാണ്ടുകളായി പാരമ്പര്യവൈദ്യചികിത്സ നടത്തി വരുന്ന കുടുംബത്തിലെ പിൻതലമുറക്കാരനുമായ  ശ്രീ പ്രേംനാഥിന്റെ നേതൃത്വത്തിൽ ഗുരുകുലം പ്രവർത്തിച്ചു വരുന്നു. അദ്ദേഹത്തിന്റെ പിതൃ കുടുംബത്തിലെ പൂർവ്വികനായ വെളുത്തേരിൽ കേശവൻ വൈദ്യർ കൊട്ടാരം ഭിഷഗ്വരനും വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്ത് വീരശൃംഗല നേടിയിട്ടുള്ള വൈദ്യനുമാണ്. ബാല്യത്തിൽ തന്നെ കളരിയും യോഗവിദ്യക്കുമൊപ്പം പന്ത്രണ്ടാം വയസു മുതൽ സിദ്ധ വൈദ്യപഠനവും ആരംഭിച്ചു. പതിനഞ്ചാം വയസിൽ നിഗൂഢ മർമ്മപ്രയോഗങ്ങളായ “നാല് മാത്രയിലും ഭീമൻ വഴിയിലും” പരിശീലനവും മെയ്യടക്കവും. ഇരുപത്തൊന്നാം വയസു മുതൽ അധ്യാപനത്തിലേക്ക്. സിദ്ധന്മാരാൽ സൃഷ്ടിതമായ മർമ്മശാസ്ത്രം, രസവാദം, കായകല്പം തുടങ്ങിയ വൈദ്യശാസ്ത്ര വിഷയങ്ങളിൽ ഗവേഷണത്തിനിടയിൽ കണ്ടെടുത്ത താളിയോലകളിൽ നിന്നും കുടുംബ പാരമ്പര്യ അറിവുകളിൽ നിന്നും സ്പുടം ചെയ്ത ദേവവിദ്യ എന്ന ആയോധന കായകല്പ സിദ്ധാന്തം ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

വിദേശിയർ ഉൾപ്പടെ 23 ൽപരം രാജ്യങ്ങളിൽ ശിഷ്യ സമ്പത്ത്. വിജ്ഞാനവും ചികിത്സയും തേടിവരുന്നവർക്ക് പരിഹാരമേകാൻ കേരളത്തിന്റെ തെക്കൻ ദേശത്ത് വൈദ്യഗുരുക്കന്മാർക്കും സഹപ്രവർത്തകർക്കും ശിഷ്യന്മാർക്കുമൊപ്പം പൂർണ്ണ സജ്ജമായ ഗുരുകുലം ഒരുക്കിയിരിക്കുകയാണ് വൈദ്യകുലപതിമാരുടെ ഈ പിൻതലമുറക്കാരൻ. പഠിതാക്കൾക്ക് ദീർഘകാലപഠനത്തിന് ഉതകുന്ന ലളിതമായ താമസസൗകര്യം വരെ ഗുരുകുലത്തിൽ ലഭ്യമാണ്.

ഔഷധവും രസവാദവും ആയോധനവും യോഗവിദ്യയും തന്ത്രവിദ്യയും സമന്യയിപ്പിച്ചു കൊണ്ടുള്ള ഒരു ചികിത്സാ സംവിധാനം ദേവവിദ്യയിൽ നടപ്പിലാക്കുന്നു. വാർദ്ധക്യം നിത്യസത്യമായിരിക്കെ അതിനെ അകറ്റി നിർത്തി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുവാൻ ഈ വിദ്യ പ്രയോജനപ്പെടുമെന്ന് വർഷങ്ങളുടെ ഗവേഷണം തെളിയിക്കുന്നു. “പഞ്ചപ്രാണ ശുദ്ധി” എന്ന നിഗൂഢ ചികിത്സാമുറയിലൂടെ പാരമ്പര്യജന്യമായ രോഗങ്ങളെ പോലും അതിജീവിക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദേവവിദ്യയിലെ ചികിത്സാ വൃത്താന്തങ്ങൾ. “Extra sensory perception” അധവാ അതീന്ദ്രിയ ബോധം ഉണർത്തുന്ന പരിശീലനമുറകൾ ഗുരുകുലത്തിൽ അരങ്ങേറുന്നു.

600 വർഷത്തിന്റെ പാരമ്പര്യത്തനിമയിൽ സൃഷ്ടിയിൽ തന്നെ പൂർണ്ണവികാസം പ്രാപിച്ച ഒരു ചികിത്സാ സംവിധാനമാണ് “ദേവവിദ്യ”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Siddha Spiritual retreat
Prem NathFounder & Guru

Deva Vidya was established in the earlier nineties, as a Traditional Gurukula System, under the eminent leadership of Sri Prem Nath. Prem Nath, hailing from a Siddha family of famous physicians, followed the footsteps of his grandfather, Late Sri Narayanan Vaidyar and started practicing traditional siddha medicine and marma therapies. He uses his large collection of manuscripts for advancing and spreading the Siddhar wisdom to all.