Vaidya dharmam : The role of a Physician

Siddha physician

വൈദ്യധർമ്മം :

ഒരു ചികിത്സകൻ ചികിത്സാവൃത്തിയെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങൾ സിദ്ധ വൈദ്യ ആചാര്യനായ അഗസ്ത്യമഹർഷി വൈദ്യഗുണവകടം എന്ന ഗ്രന്ഥത്തിൽ കൂടെ വിവരിച്ചിട്ടുണ്ട്. അണ്ഡവും പിണ്ഡവും തമ്മിലുള്ള അഭേദ്യബന്ധത്തെ കുറിച്ച് പരിജ്ഞാനിയായ ഒരു വൈദ്യൻ രോഗിയെ സമീപിക്കുമ്പോൾ തന്നെ ലക്ഷണം, നിമിത്തം തുടങ്ങിയ അദൃശ്യ ചൂണ്ടുപലകകളെ മാനിച്ചുകൊണ്ട് രോഗിയുടെ ആയുസ്സും രോഗഹേതുക്കളെയും അനുമാനിച്ചു അഷ്ടസ്ഥാന പരീക്ഷണത്തിലൂടെ രോഗാവസ്ഥയെയും ത്രിദോഷകോപവും തിരിച്ചറിയുവാൻ പ്രാപ്തനായിരിക്കണം.

അതുപോലെ തന്നെ രോഗി ജീവിച്ചിരിക്കില്ല എന്ന് സംശയിക്കപ്പെടേണ്ട സാഹചര്യത്തിലും ഔഷധം പ്രയോഗിക്കേണ്ടത്ത് ഔചിത്യമുള്ള വൈദ്യന്റെ കർത്തവ്യമാണ്. രോഗിയുടെ ആയുർദൈർഖ്യത്തിനേക്കാൾ  രോഗപീഡകൾ ഇല്ലാതാക്കുക എന്ന അനുകമ്പയിൽ നിന്നാണ് സമാദരണീയമായ ഈ വൈദ്യധർമ്മം ഉടലെടുത്തത്. മറ്റൊരു വിധത്തിലും ചിന്തിച്ചു കൂടെന്നില്ല : രോഗി മരിക്കുമെന്ന് തീർച്ചപ്പെടുത്തിയ ശേഷവും അജ്ഞാതമായ കാരണങ്ങളാൽ ചിലപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നേക്കാം. അജ്ഞാതമായ അത്തരത്തിലുള്ള ശാരീരിക പ്രതിഭാസങ്ങളെ മാനിക്കാതെ രോഗിയെ കൈവിട്ടാൽ ആ പാപഭാരം വൈദ്യനെയും വൈദ്യനെ തടഞ്ഞ ബന്ധുവർഗ്ഗത്തെയും ബാധിക്കാതിരിക്കുമോ? എന്നാൽ സ്വന്തം തെറ്റുകൾ കൊണ്ടും കർമ്മഫലം കൊണ്ട് പോലും രോഗം വഷളാകുമ്പോഴും അത് വൈദ്യനിൽ ചുമത്തുന്ന അധർമ്മികളായ രോഗികൾക്ക് മറ്റുവിധത്തിൽ രോഗത്തിൽ നിന്ന് താൽകാലിക ശമനം ഉണ്ടായാൽ പോലും ജന്മജന്മാന്തരങ്ങളോളം വൈദ്യശാപത്തിന്റെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്നത് ഓർക്കുക നല്ലതാണ്.  ഇത്തരം കാരണങ്ങളാലാണ് ചില തരം രോഗങ്ങളെ “കർമ്മ വ്യാധി”കളുടെ ഗണത്തിൽപ്പെടുത്തി ശ്രേഷ്ഠവൈദ്യന്മാർ ചില രോഗികളെ ചികിത്സിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നത്.

അംഗവൈകല്യമില്ലാത്തവനും പഴി പറയാത്തവനും കീർത്തിയുള്ളവനും രോഗിയെ ബന്ധുജനത്തെപ്പോലെ കാണുന്നവനും ധർമ്മചിന്ത ഉള്ളവനും സകല ചരാചരങ്ങളെയും കണ്ണിന്റെ ഇമ പോലെ കാക്കുന്ന കരുണാമയനും ഗുണങ്ങളും ലക്ഷണങ്ങളും നാടി പരിശോധിച്ചറിഞ്ഞു രോഗത്തിന്റെ ബലവും ബലമില്ലായ്‌മയും അറിഞ്ഞു മരുന്നിനാലും മന്ത്രത്താലും ദൈവകടാക്ഷത്താലും യഥാവിധി ഔഷധം നൽകി ചികിത്സിക്കുന്നവനാണ് യധാർദ്ധ വൈദ്യൻ. 

ദയവായി നവ ശാസ്ത്രമാത്രവാദികൾ സംയമനം പാലിക്കുക. “അഗസ്ത്യർ ഗുണവാകടം” എന്ന ഗ്രന്ഥത്തിലെ ശാസ്ത്രങ്ങൾ ഉദ്ധരിക്കുമ്പോൾ അതിലെ ചില ഭാഗങ്ങൾ പലർക്കും അനുചിതമാണെങ്കിലും തുറന്നു പറയാതെ തരമില്ല. ശാസ്ത്രത്തെ പരിഭാഷപ്പെടുത്തുമ്പോൾ മുറിച്ചു കളയുന്നതും എഴുതിക്കയറ്റുന്നതും ഗ്രന്ഥസൃഷ്ടാവിനോടുള്ള അനീതിയായാണ് സജ്ജനങ്ങൾ കരുതിയിരുന്നത്.

അപ്പോഴും ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട് : 

എങ്ങിനെയാണ് മന്ത്രവും മരുന്നും കൂട്ടിയിണക്കിയ ഭോഗനാഥരുടെയും പുലിപ്പാണിയുടെയും ശാസ്ത്രങ്ങൾ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്നത് ?

പച്ചിലകൾ പറിക്കുമ്പോൾ മന്ത്രം ജപിക്കുക, ശാപം തീർക്കുക തുടങ്ങിയ പരമ്പരാഗത രീതികൾ ആധുനിക വിദ്യാഭ്യാസവിവക്ഷകർ ശാസ്ത്രങ്ങളിൽ നിന്നും അവഗണിച്ചിട്ടുണ്ടല്ലോ? ഇതു ശെരിയായ സംബ്രദായമാണോ?

ചതുർവേദങ്ങളിൽ അഥർവ്വവേദത്തിന്റെ ഉപവേദമായ ആയുർവേദത്തെ ഉപാസിക്കുമ്പോൾ വേദപഠനത്തിന്റെ അടിസ്ഥാനസമ്പ്രദായങ്ങളെ അവഗണിക്കുന്നത് ധാർമ്മികതയോടുള്ള വെല്ലുവിളിയല്ലേ

copyright പോലുള്ള നിയമങ്ങൾ അനുവർത്തിക്കുന്ന രാജ്യമാണ് നമ്മുടേത്. നൂലുകൾ (ശാസ്ത്രങ്ങൾ) വഴി വ്യാഖ്യാനിച്ച ശാസ്ത്ര രഹസ്യങ്ങളിലെ ചില ഉൾക്കള്ളികൾ തുറവുകോലുകൾ (keybook) എന്ന മറ്റൊരു ശാസ്ത്രഗ്രന്ഥത്തിൽ ഒളിപ്പിച്ച് വെച്ചുകൊണ്ട് ഗുരുകുല സമ്പ്രദായപ്രകാരം യോഗ്യരായ ശിഷ്യന്മാർക്കു മാത്രം ശാസ്ത്രോപദേശം നൽകിയിരുന്ന ഒരു പരമ്പര നമുക്കുണ്ടായിരുന്നു. എന്നാൽ ചില ആധുനിക സംബ്രദായങ്ങളുടെ കൈയ്യൂക്കിൽ ശാസ്ത്രസൃഷ്ടാവിന്റെ തത്വസംഹിതകൾ പോലും ചവറ്റുകുട്ടയിൽ വലിച്ചെറിയപ്പെടുന്നു.

ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ആരാണോ രോഗത്തിൽ നിന്ന് സൗഖ്യം കൊടുക്കുന്നത് അവൻ വൈദ്യനും ഏതൊന്നാണോ രോഗശമനം നൽകുന്നത് അത് അമൃതിനു തുല്യമാം ഔഷധവുമാണ്. അത് ഇംഗ്ലീഷ് വൈദ്യനായാലും നാട്ടു വൈദ്യനായാലും ഒരുപോലെ തന്നെ. കണ്ണിൽപെടാൻ കഴിയാത്തതും സോപ്പുകുമിളയിൽ ഭസ്മീകരിക്കപ്പെടുന്നതുമായിട്ടു പോലും ലോകത്തെ സകല ആരോഗ്യ വിദഗ്ധരുടെ പോലും വായും മൂക്കും കാലങ്ങളോളം കെട്ടിയിടാൻ കേവലം ഒരു വൈറസിനു കഴിയുന്നു എന്നത് ശാസ്ത്രലോകത്തെ ലജ്ജിപ്പിക്കുന്ന വെല്ലുവിളിയാണ്. 

ഒരേ ഒരു മാർഗം മാത്രമാണ് ഇതിനൊക്കെ പരിഹാരമാകുക. യോഗ്യനായ ശിഷ്യൻ പന്ത്രണ്ടു വർഷം ശിഷ്യപ്പെടുകിൽ മാത്രം ഉപദേശിച്ചിരുന്ന ഈ ഗുപ്തജ്ഞാനശാസ്ത്രങ്ങൾ പുനരാവർത്തിക്കുവാൻ വീണ്ടും ഗുരുകുലങ്ങൾ സുസജ്‌ജമാക്കുക. തികച്ചും പൈതൃകമായ സമ്പ്രദായങ്ങളിൽ കൂടെ മാത്രം പഠനക്രമങ്ങൾ ചിട്ടപ്പെടുത്തുക. ഒരു തൊഴിലധിഷ്ടിത വിദ്യാഭ്യാസ സമ്പ്രദായം എന്നതിലുപരി പാരമ്പര്യ അറിവുകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അതിജീവനകലയായി സിദ്ധവൈദ്യവും ആയുർവേദവും യോഗയും കളരിയും മർമ്മവിദ്യയുമൊക്കെ പരിലാളനം ചെയ്യപ്പെടട്ടെ. ഇന്ന് നാം സ്വയമറിഞ്ഞു ചെയ്തില്ലെങ്കിൽ നാളെ കാലം ഇതിനായി വഴിയൊരുക്കുക തന്നെ ചെയ്യും. ആ സൗഭാഗ്യം ഇന്നത്തെ തലമുറക്കും പ്രാപ്തമാകാൻ ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർഥിക്കാം. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Siddha Spiritual retreat
Prem NathFounder & Guru

Deva Vidya was established in the earlier nineties, as a Traditional Gurukula System, under the eminent leadership of Sri Prem Nath. Prem Nath, hailing from a Siddha family of famous physicians, followed the footsteps of his grandfather, Late Sri Narayanan Vaidyar and started practicing traditional siddha medicine and marma therapies. He uses his large collection of manuscripts for advancing and spreading the Siddhar wisdom to all.